പയ്യനല്ലൂര്‍ ചന്ത




ഒരു കാലത്ത് വളരെ വലിയപ്രതാപിയൊക്കെ ആയിരുന്നു. ഇന്ന് നശിച്ച് നാറാണകല്ലായി.ഇപ്പോയും രാജേന്ദ്രങ്കൊച്ചാട്ടന്റെ കടയുണ്ട് പണ്ടെത്തെ കച്ചേടം ഒന്നും ഇല്ല ഇപ്പോൾ.പഴകുളത്ത് വന്ന “ലാഭം” സുപ്പർമാർക്കെറ്റും കൂനിന്റെ പുറത്ത് കുരു എന്നപോലെ ഇപ്പോ പിറവിയെടുത്ത പള്ളിക്കൽ സഹകര നീതിസ്റ്റോറും കൊച്ചാട്ടന്റെ പലചരക്കിലെ കടയിലെ പലചരക്കും ഇല്ലാതാക്കി കൂടാതെ ചുറ്റുവട്ടത്തുവന്ന പുത്തൻ പണം അടുരെ വലിയ സൂപ്പർ മാർക്കറ്റുകളുമായിട്ടാണ് ചങ്ങാത്തം. പണ്ടൊക്കെ ഒരു കിലോഅരിക്ക് മണിക്കൂറുകളോളം കാത്ത് നിന്നിട്ടുണ്ട്.അന്ന് വൈകുന്നേരങ്ങളിൽ ഞാൻ ചെല്ലുമ്പഴൊക്കെ രാജേന്ദ്രങ്കൊച്ചാട്ടന്റെ കടയെ താങ്ങിനിർത്തുന്ന ഒരു പുള്ളിക്കാരൻ ഉണ്ടായിരുന്നു പേരു വിജയൻ. കടയ്ക്ക് മുമ്പിലുള്ള തടിത്തൂണിൽ കൈമുകളിൽ കെട്ടി ഒരുകാൽ പൊക്കിതൂണിൽ ചവിട്ടി ചാരി അങ്ങനെ നിൽക്കും ദൂരെന്ന് നോക്കിയാൽ വിജയൻ ചേട്ടൻ കൈവിട്ടാൽ കടതാഴെപോകും എന്ന് തോന്നും.പിന്നെ രാജേന്ദ്രങ്കൊച്ചാട്ടന്റെ കടയോട് ചേർന്നുള്ള കെട്ടിടത്തിൽ കുഞ്ഞുകുഞ്ഞു മാമന്റെ മില്ല്. ഇപ്പോ കൊയ്ത്തും മെതിം തേങ്ങയാട്ടും ഇല്ലാത്തത് കാരണം അതും അങ്ങനെ പഴയ ഒരു ഓർമ്മപ്പെടുത്തൽ എന്നരീതിയിൽ തട്ടിമ്മുട്ടിം പോകുന്നു. ആഴ്ചയിൽ വല്ലപ്പോഴും ഒരിക്കലുള്ള അരിപൊടിക്കലും മുളക്പൊടിക്കലും മാത്രം. ഇന്ന് അല്പം കച്ചവടവുമായിട്ടൊക്കെ പോകുന്നത് പീടികയിൽ ഉണ്ണിത്തന്റേയും (ഏമാൻ) സുരമൊയലാളിയുടേയും ഇരുമ്പ്തുരുമ്പ് തുണി ക്കടകൾമാത്രം.



പണ്ട് വൈകുന്നേരങ്ങളിൽ മിക്കപ്പോഴും രാഷ്ര്ടീയ വിശദീകരണയോഗങ്ങൾ നടത്തിയിരുന്നു.ഇന്ന് ആ കവല പ്രസംഗം കേൾക്കാൻ ആർക്കും താത്പര്യം ഇല്ല.രാജേന്ദ്രൻ കൊച്ചാട്ടന്റെ കടയുടെ വരാന്തയിൽ രാഷ്ട്രിയ ചർച്ച കളിൽ സജീവമായിരുന്ന് ഏണിവിളയും ,ശാത്രിസാറും ഇന്നില്ല. പിന്നെ ദാമോധരൻ ചേട്ടന്റെയും മാധവങ്കൊച്ചാട്ടന്റേയും മുടിവെട്ടുകട, അത് ഇന്നും അതുപോലെ തന്നെ ഒരു മാറ്റവും അവർക്കും ഇല്ല കടയ്ക്കും ഇല്ല.ഗോപാലകൃഷ്ണചേട്ടന്റ് കടയിൽ കറങ്ങുന്ന കസേരയും കാണ്ണാടിയുമൊക്കെ ഇട്ടെങ്കിലും ആള് പഴയതുപോലെ കേറുന്നില്ല...യുവക്കളെല്ലാം സ്ക്കൂളിനടുത്തു പുതുതായി തുടങ്ങിയ തമിഴ് മുടിവെട്ട് കടയിലേക്കാണ് പോക്ക്.


രായന്മുതലാളിയുടെ(രാജൻ) ചായക്കട അത് ഇന്ന് ഓർമ്മമാത്രം മുതലാളി മരിച്ചതോടെ അതുപൂട്ടി. ഇന്ന് ആ കടപോലും അവിടെ യില്ല. രവിപിള്ള മുതലാളിയുടെ ചായക്കടയിൽ ഇപ്പോ ചായ മാത്രം ആക്കി, സൈഡ് ബിസിനസ്സായി പച്ചക്കറിയും. “പച്ച“ക്കറി ഇരുന്നു പഴുക്കുന്നതല്ലാതെ ആരും അങ്ങോട്ട് വാങ്ങുന്നില്ല. അങ്ങനെ പയ്യനല്ലൂർ ചന്തയുടെ പ്രതാപം നേർത്ത്നേർത്ത് ഇല്ലാതായികൊണ്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ