(എന്റ്റെ പയ്യനല്ലൂര്‍ സ്ക്കൂളിന്റെ പുറകുവശത്തായുള്ള കോട്ടേഴ്സും കിണറും മാവും ).......................... .......................... .......................... .......................... .......................... .......................... .......................... ............ഇത് ഒരു ഓര്‍മ്മചിത്രം ആണ് . ഇന്ന് ഈ കോട്ടേഴ്സും കിണറും ഇല്ല ,മാവില്‍ മാങ്ങയും പിടിക്കാറില്ല . ഇവിടെ ആയിരുന്നു ഞങ്ങള്‍ അടിച്ചേച്ചാട്ടവും കള്ളനും പോലീസും പാത്തിരിപ്പും എല്ലാം കളിച്ചിരുന്നത് ................................................................പഠിക്കുന്ന സമയത്ത് സ്ക്കൂളടയ്ക്കുമ്പോള്‍ ബുക്കു ഉണ്ടാക്കലുണ്ടായിരുന്നു. ഗവ: വക “കൈരളി നോട്ട് ബുക്ക്” ആയിരുന്നു . 200 പേജിന്റേയും 120 പേജിന്റേയും ബുക്കുകള്‍ . ഒരു ചെറിയവരുമാന മാര്‍ഗ്ഗം ആയിരുന്നു ബുക്കു ണ്ടാക്കല്‍ .ബെയിന്റിഗും ബുക്ക് കുത്തികെട്ടും കട്ടിംഗും എല്ലാം ചെയ്യുമായിരുന്നു . ആശാരി സാറും സോമന്‍ സാറുമായിരുന്നു ഇതിന്റെ യൊക്കെ പരിശീലനം തന്നിരുന്നത് . ഒരു ബുക്കിന് 10 പൈസാകിട്ടും . ഒരോദിവസവും പണീയൊക്കെ കഴിഞ്ഞ് ഈ മാവിലെ മാങ്ങയും എറിഞ്ഞിട്ട് കിണറ്റിലെ വെള്ളവും കുടിച്ച് കനാലുവഴിയെ ആയിരുന്നു വീട്ടില്‍ പോകുക. സ്ക്കൂളുതുറക്കാറാകുമ്പോള്‍ ആ വര്‍ഷത്തേക്കുള്ള ബുക്കും കുറച്ചു പൈസയും കാണും ..............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ