2013, ഏപ്രിൽ 14, ഞായറാഴ്‌ച

എന്റെ സ്ക്കൂള്‍





എന്റെ പയ്യനല്ലൂർ സ്ക്കൂൾ..





.നല്ലവയസ്സ് കാണും എനിക്ക് നിശ്ചയം ഇല്ല.മൈലുകളോളം ദൂരെ നിന്നെവരെ ശിഷ്യസമ്പത്ത് ഉള്ളവൾ. ഇന്ന് നാശത്തിന്റെ വക്കിൽ ആണ്.കേരളത്തിലെ മിക്ക ഗവ:സ്ക്കൂളുകളുടേയും ഗതി ഇതു തന്നെയാണെന്നുമറിയാം,എങ്കിലും.......................................എല്ലാവർക്കും ഏറെ പറയാനുണ്ടാകുക സ്ക്കൂൾ ജീവിതത്തെപ്പറ്റി ആയിരിക്കും.അതുപോലെ എനിക്കും ഉണ്ട് കുറെ അനുഭവങ്ങൾ.ആദ്യം തന്നെ അദ്ധ്യാപകരിൽനിന്നുതുടങ്ങാം. ചന്ദ്രൻപിള്ളസാർ,സോമൻ സാർ(കട്ടുറുമ്പ്)-ഈ പേര് വന്നത് സാറിലെ ഞ്ഞെരാടാനുള്ള പ്രത്യേക കഴിവിൽ നിന്നുമാണ്. പി ടി സോമൻ സാർ-പി ടി പടിപ്പീരൊക്കെ “ലെഫ്റ്റ് റൈറ്റ്...ലെഫ്റ്റ് റൈറ്റ്” പിന്നെ സാവധാനവും വിശ്രമവുമൊക്കെ...പി ടി കഴിഞ്ഞു.എം ജി ആർ സ്റ്റൈലിൽ കറുത്തകണ്ണടയുമൊക്കെ വെച്ച് ഒരു വടിയും പിടിച്ച് നടക്കുന്ന് ഷേക്ക്മൊയ്തീൻ സാർ-വിദ്യാർത്ഥിനികളോട് അല്പം ശൃംഗാരഭാവമൊക്കെ ഉണ്ട്.ഒരു തമാശയെന്നരീതിയിൽ.പഠിപ്പിച്ചുകൊണ്ടിരിക്കെ എപ്പോഴും കക്ഷം ചോറിയുന്ന മലബാർമൂരിസാർ. പിന്നെ കുണ്ടമ്മസാർ,കുണുക്കിട്ടാട്ടിസാർ,എടുത്ത്ചാടി സാർ,സുമ സാർ,തുളസിഭായി സാർ അങ്ങനെ പോകുന്നു.ഇതിൽ അവരവരുടെ മാതാപിതാക്കൾ ഇട്ടപേരും ശിഷ്യഗണങ്ങൾ സ്നേഹാദരവുകളോടെ നൽകിയപേരും ഉണ്ട്. ചന്ദ്രൻപിള്ള സാറിന്റെ “യെസ്ഡി“ വണ്ടി വളരെ പേരെടുത്ത ഒന്നാണ് സ്ക്കൂളിൽ. അതിന്റെ അതിഗംഭീര ശബ്ദം ഇന്നും അങ്ങനെ കാതിൽ മുഴങ്ങികേൾക്കുന്നു.സാറ് പഠിപ്പിക്കുന്ന വിഷയം എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല.നല്ല മണമുള്ള, മനംമയക്കുന്ന് പെർഫ്യൂമും പൗഡറുമൊക്കെ ഇട്ടെ ചന്ദ്രൻപിള്ളസാർ സ്ക്കൂളിൽ വരാറുള്ളൂ.ക്ലാസിലിരിക്കുന്നവനെ മുറുക്കാൻ (നാലും കൂട്ടി)വാങ്ങാൻ പറഞ്ഞുവിടുക എന്നത് സാറിന്റെ ഒരു ഇഷ്ട് വിനോദം ആയിരുന്നു. ഞങ്ങളുടെ സ്ക്കൂളിന്റെ ഇച്ചക്കഞ്ഞി തയ്യാറാക്കുന്ന “കഞ്ഞിക്കോലൻ” അഥവാ ഒ കെ പി(ഓമനക്കുട്ടൻ പിള്ള).നല്ല നീളമുള്ള മെലിഞ്ഞ, കഞ്ഞിവെക്കുന്ന കുട്ടൻ പിള്ളയ്ക്ക് ഇതിലും നല്ല ഒരു പേര് നൽകാൻ കുട്ടികൾക്ക് കഴിയില്ല. കഞ്ഞികുടിക്കുക തീരെ നിവൃത്തിയില്ലാത്ത വീടുകളിലെ കുട്ടികൾ ആയിരുന്നു അല്പം കാശും പുത്തനും ഒക്കെ ഉള്ളവർ കഞ്ഞിയോട് ഹറാമാണ്(ഒരു കൈവിരളിൽ എണ്ണാവുന്നവർ ഇതിന് ഒരു അപവാദം ആയിരുന്നു)...................................................



.അതിവിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു എന്റെ സ്ക്കൂളിന്. അവിടെ പല ഫുട്ബോൾ ക്രിക്കറ്റ് മത്സരങ്ങളും നടത്തിയിരുന്നു. ഒരു ബോണ്ടയുടെ(ഒരുണ്ടിരിക്കുന്ന ഒരു പലഹാരം ആണ്) പോലും വലിപ്പമില്ലാത്ത റബർ പന്ത് വെച്ചാണ് ഫൂട്ബോൾ കളിക്കുന്നത്,എത്രപേരുടെ പെനുസിൽ(വിരൾ) ഒടിഞ്ഞിട്ടുണ്ട് .ഒരു ഗ്രൗണ്ടിൽ പലപ്പോഴും ഒന്നിലേറെ ഫുട്ബോൾ മാമാങ്കം നടക്കാറുണ്ട് പന്തുതെറ്റാതെ ടീമിനെ മാറാതെ ആ കൂട്ടക്കളി ഒരത്ഭുതം തന്നെ ആയിരുന്നു.............................................. പഴകാലത്ത് ദൂരെ നിന്നുമുള്ള സാറിന്മാർക്കവേണ്ടി പണികഴിപ്പിച്ച കാലപഴക്കം സംഭവിച്ച കോട്ടേഴ്സ്,അദ്ധ്യാപകരുടെ അധികം നോട്ടം ചെല്ലാത്ത ഭാഗമായതിനാൽ അവിടെയായിരുന്നു പല വിരുതന്മാരുടേയും തക്കിടതരികിട പരിപാടികളൊക്കെ (ബീഡിവലി,ഹാൻസ് വെപ്പ് )നടന്നിരുന്നത്. കോട്ടേഴ്സിന്റെ വിരിമാറിൽ,കഞ്ഞിപ്പുരയിലെ കരിക്കട്ട കഷണങ്ങളാലെഴുതിയ വാചനങ്ങളും വരകളും കാണാമായിരുന്നു.പലരുടേയും പലകാല സൃഷ്ടികളും ആദ്യം പിറന്നത് അവിടെയാണ്.ഇന്ന് ആവിശാല ക്യാൻവാസും കലാസൃഷ്ടികളും മണ്ണടിഞ്ഞു.............................................................. .................................


.സബർജില്ലിക്കായും,നെല്ലിക്കയും,മണിക്കുറുണ്ടയും,തേൻ മുട്ടായിയും(മിഠായി അയിരിക്കാം ഞങ്ങൽ “മുട്ടായി“ എന്നെ പറയൂ)നാരങ്ങാ മുട്ടായിയും,കംബിളിനാരങ്ങയും അതിന്റെ യൊക്കെ രുചി ഇപ്പഴും നാക്കീന്ന്(നാവ് ആയിരിക്കാം) പോയിട്ടില്ല. അതൊക്കെ വിറ്റിരുന്ന രണ്ട് ഉമ്മാമാർ. അവർ അതി ഭയങ്കര,ഗംഭീര മത്സരം തന്നെയായിരുന്നു .സ്ക്കൂളിനു മുൻഭാഗത്തായുള്ള മാവിന്റെ ചുവട്ടിൽ രണ്ടുപേരും നിലത്ത് ചാക്ക് വിരിച്ച് മുട്ടായി കൂടുകൾ അങ്ങനെ നിരത്തിവെയ്ക്കും. കാശിലാത്ത പലരും ഉമ്മായുടെ ചാക്കിൽ നോക്കി വട്ടം ചവിട്ടി നിൽക്കും. പൈസാഉള്ള ഒരുത്തൻ വന്ന് മുട്ടായിവാങ്ങും പിന്നെ എല്ലാവരുടേയും കൈ അവന്റെ തോളിലാണ് ആ മിട്ടായിതീരുന്നവരെ.പലപ്പഴും ഒരു മുട്ടായിയും ഒൻപത് പേരും കാണും ആ മിട്ടായിയെ അതിദാരുണമായി കടിച്ചുമുറിക്കാറുണ്ട്..